സർവ്വകലാശാലയുടെ വിദ്യാഭ്യാസ പരിപാടികളിലും പരീക്ഷകളിലും നിലവാരം പുലർത്തുന്നതിന്റെ ഉത്തരവാദിത്തമുള്ള സമിതിയാണ് അക്കാദമിക് കൗൺസിൽ.
അക്കാദമിക് കൗൺസിലിന്റെ ഘടന
34 അംഗങ്ങൾ ഉൾപ്പെട്ടതാണ് അക്കാദമിക് കൗൺസിൽ.
അംഗങ്ങൾ
- വൈസ് ചാൻസലർ (ചെയർമാൻ)
- ഫാക്കൽറ്റി ഡീൻ
- ഡയറക്ടർ ഓഫ് അക്കാദമിക്
- ഡയറക്ടർ ഓഫ് റിസർച്ച്
- ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ
- ഡയറക്ടർ ഓഫ് സ്റ്റുഡന്റസ് വെൽഫെയർ
- സർവ്വകലാശാല ലൈബ്രേറിയൻ
- ഡയറക്ടർ ഓഫ് അഗ്രികൾച്ചർ
- ഡയറക്ടർ ഓഫ് അനിമൽ ഹസ്ബൻഡറി
- കൃഷി, മൃഗസംരക്ഷണം, വനശാസ്ത്രം, മത്സ്യബന്ധനം, ക്ഷീരവികസനം, സഹകരണം, കമ്മ്യൂണിറ്റി വികസനം എന്നീ സേവനങ്ങളുമായി ബന്ധപ്പെട്ട ചാൻസലർ നാമനിർദ്ദേശം ചെയ്ത അഞ്ച് അംഗങ്ങൾ.
- കാർഷിക ഗവേഷണ കൗൺസിലിൽ നിന്നും അല്ലെങ്കിൽ അതിന്റെ സ്ഥാപനങ്ങളിൽ നിന്നോ, ഇന്ത്യയിലെ മറ്റ് സർവ്വകലാശാലകളിൽ നിന്നോ അല്ലെങ്കിൽ ഇന്ത്യയിലെ അറിയപ്പെടുന്ന ശാസ്ത്രജ്ഞരിൽ നിന്നോ ചാൻസലർ നാമനിർദ്ദേശം ചെയ്ത അഞ്ച് ശാസ്ത്രജ്ഞർ
- ഫാക്കൽറ്റികളുടെ വകുപ്പ് മേധാവികളിൽ നിന്നും ചാക്രിക അടിസ്ഥാനത്തിൽ ചാൻസലർ നാമനിർദ്ദേശം ചെയ്ത ആറ് അംഗങ്ങൾ
- സർവ്വകലാശാലയിലെ ഗവേഷണ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരിൽ നിന്നും ചാൻസലർ നാമനിർദ്ദേശം ചെയ്ത മൂന്ന് അംഗങ്ങൾ
- ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളിൽ നിന്ന് രണ്ട് അംഗങ്ങൾ
- സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥികളിൽ നിന്നും നിർദ്ദേശിക്കപ്പെട്ട രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു അംഗം
- ഓരോ ഫാക്കൽറ്റിയുടെയും അധ്യാപകർ (ഡീൻ ഒഴികെ) അവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരു അംഗം.
- രജിസ്ട്രാർ
കാർഷിക മേഖലയുടെ വിവിധ വശങ്ങൾക്കു മതിയായ പ്രാതിനിധ്യം നൽകുന്നതിനായി അക്കാദമിക് കൗൺസിൽ അംഗങ്ങള്‍ ചേര്‍ന്ന് പത്തിൽ താഴെ അംഗങ്ങളെ നിർദിഷ്ട കാലയളവിലേക്ക് നിർദിഷ്ട രീതിയിൽ തിരഞ്ഞെടുക്കാവുന്നതാണ്.