പടന്നക്കാട് കാർഷിക കോളേജ് എൻ. എസ്. എസ് യൂണിറ്റും, ആസ്റ്റർ മിംസും, ഐ എം എ കാഞ്ഞങ്ങാടും സംയുക്തമായി പടന്നക്കാട് കാർഷിക കോളേജിൽ ജീവൻ രക്ഷ പരിശീലന പരിപാടി നടത്തുകയുണ്ടായി. കാർഷിക കോളേജ് ഡീൻ ഡോ. ടി.സജിതാ റാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.എം.എ കാഞ്ഞങ്ങാട് ചെയർമാൻ ഡോ. ജോൺ ജോൺ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ശ്രീമതി.കെ. ഒ സ്മിത സ്വാഗതം ആശംസിക്കുകയും ചെയ്തു. ഡോ. ഫാരിസ്, ഡോ. ഹൃദയ ജോണി, ശ്രീമതി അനുഷ്‌മ, ശ്രീമതി അഞ്ജന, ശ്രീ . അശുതോഷ് (പി.അർ.ഒ, അസ്റ്റ്ർ മിംസ്)എന്നിവർ സംബന്ധിച്ചു. ജീവൻ രക്ഷ പരിശീലനത്തിൽ വിദ്യാർത്ഥികൾ, അധ്യാപകർ, അനദ്ധ്യാപകർ, ഫാം തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. ആസ്റ്റർ മിംസ് അടിയന്തര ചികത്സ വിഭാഗത്തിലെ ഡോക്ടർമാരായ ഡോ.ഫാരിസ്,ഡോ. ഹൃദയ ജോണി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശീലനം.
വിദ്യാർത്ഥിനിയായ കുമാരി ദീപിക പ്രദീപ് പ്രസ്തുത പരിപാടിക്ക് നന്ദി അർപിച്ചു സംസാരിച്ചു.
ജീവൻ രക്ഷ പരിശീലന പരിപാടി
Institution:
College of Agriculture, Padannakkad
പ്രധാന വെബ്സൈറ്റുകള്‍
മേല്‍വിലാസം
കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019